ചെന്നൈ വെണ്ടലൂര്‍ മൃഗശാലയിലെ സിംഹം കൊവിഡ് ബാധിച്ച് ചത്തു. പത്മനാഭന്‍ എന്നു പേരുള്ള ആണ്‍ സിംഹമാണ് ചത്തത്. 12 വയസായിരുന്നു. ഈ മാസം 3നാണ് സിംഹത്തിന് രോഗം സ്ഥിരീകരിച്ചത്. ചികിത്സ നല്‍കുന്നതിനിടയില്‍ ആരോഗ്യ നില വഷളാവുകയായിരുന്നു. നേരത്തെ 9 വയസുള്ള സിംഹവും ഇതേ മൃഗശാലയില്‍ മറ്റൊരിടത്ത് കൊവിഡ് ബാധിച്ച് ചത്തിരുന്നു.