സിഎഎ സമര ബോര്‍ഡ് സ്ഥാപിച്ചവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി ദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍

0

ലക്ഷദ്വീപില്‍ പൗരത്വ നിയമഭേദഗതിക്കെതിരായ ബോര്‍ഡ് സ്ഥാപിച്ചവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി. കോണ്‍ഗ്രസ് നേതാവായ ആറ്റക്കോയ, സിപിഐഎം നേതാക്കളായ റഹിം, അഷ്‌കര്‍ അലി എന്നിവര്‍ക്കെതിരെയാണ് രാജ്യദ്രോഹക്കുറ്റം ചുമത്തിയത്.

ഒരു വര്‍ഷം മുമ്പാണ് ഇവര്‍ ലക്ഷദ്വീപില്‍ സിഎഎ വിരുദ്ധ ബോര്‍ഡ് സ്ഥാപിച്ചത്. പിന്നീട് അഡ്മിനിസ്‌ട്രേറ്റര്‍ ദ്വീപിലെത്തിയ സാഹചര്യത്തില്‍ ഇവര്‍ക്കെതിരെ കേസെടുക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് 3 പേര്‍ക്കെതിരെ ഗുരുതര കുറ്റങ്ങള്‍ ചുമത്തി കേസെടുത്തു. ആ സമയത്ത് രാജ്യദ്രോഹക്കുറ്റം ചുമത്തിയിരുന്നില്ല. രാജ്യദ്രോഹക്കുറ്റം കൂടി ചുമത്തണമെന്നാവശ്യപ്പെട്ട് പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കുകയും അതില്‍ നടപടിയാകുകയുമായിരുന്നു. എന്നാല്‍ വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ട് ലഭിച്ച കേസ് രേഖകളുടെ പകര്‍പ്പ് പുറത്തായതോടെ രാജ്യദ്രോഹക്കുറ്റവും ചുമത്തിയിട്ടുണ്ടെന്ന് വ്യക്തമായി.