ബിസിസിഐ: സുനിൽ ജോഷി സെലക്ഷൻ കമ്മറ്റി ചെയർമാൻ

0

മുൻ ഇന്ത്യൻ താരം സുനിൽ ജോഷിയെ ബിസിസിഐ സെലക്ഷൻ കമ്മറ്റി ചെയർമാനായി നിയമിച്ചു. എംഎസ്കെ പ്രസാദിൻറെ കാലാവധി അവസാനിക്കുമ്പോഴുള്ള ഒഴിവിലേക്കാണ് സുനിൽ ജോഷിയെ നിയമിച്ചത്. മുൻ ഇന്ത്യൻ പേസർ ഹർവീന്ദർ സിങ് ആണ് സെലക്ഷൻ കമ്മറ്റിയിലേക്ക് എത്തുന്ന മറ്റൊരു പുതിയ അംഗം. മദൻലാൽ, ആർ പി സിങ് , സുലക്ഷണ നായിക് എന്നിവരടങ്ങുന്ന ക്രിക്കറ്റ് അഡ്വൈസറി കമ്മറ്റിയാണ് ഇരുവരെയും തെരഞ്ഞെടുത്തത്. ജതിൻ പരാഞ്ജ്പെ, ദേവാങ് ഗാന്ധി, ശരൺദീപ് സിങ് എന്നിവരാണ് കമ്മറ്റിയിലെ അംഗങ്ങൾ. പുതിയ കമ്മറ്റിയുടെ പ്രകടനം ഒരു വർഷത്തിന് ശേഷം വിലയിരുത്തുമെന്ന് ബിസിസിഐ അറിയിച്ചു.