ഷെഫാലി വർമ്മ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത്

0

വനിത ട്വൻറി 20 റാങ്കിങ്ങിൽ ഇന്ത്യയുടെ ഷെഫാലി വർമ്മ ഒന്നാം സ്ഥാനത്ത്. ഇപ്പോൾ തുടരുന്ന ട്വന്റ-20 ലോകകപ്പിലെ മികച്ച പ്രകടനമാണ് ഷെഫാലിയെ ഒന്നാം സ്ഥാനത്തെത്തിച്ചത്. മിതാലി രാജിന് ശേഷം ട്വന്റി-20 റാങ്കിങ്ങില്‍ ഒന്നാമതെത്തുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമാണ് ഷെഫാലി. നാല് മത്സരങ്ങളില്‍ നിന്ന് 161 റണ്‍സാണ് ഷെഫാലി ഇത് വരെ അടിച്ചെടുത്തത്. ടൂർണ്ണമെൻറിൽ ഇന്ത്യയുടെ പ്രകടനത്തിൽ നിർണ്ണായകമായതും ഷെഫാലിയുടെ മികവായിരുന്നു. ന്യൂസീലന്‍ഡ് ക്യാപ്റ്റന്‍ സൂസി ബാറ്റെസ് ആണ് ഷെഫാലിക്ക് പിന്നിൽ രണ്ടാം സ്ഥാനത്ത്.