രഞ്ജി ട്രോഫി ക്രിക്കറ്റിൽ ഇക്കുറി സൌരാഷ്ട്ര – ബംഗാൾ ഫൈനൽ. ആവേശകരമായ മല്സരത്തിൽ ഗുജറാത്തിനെ 92 റൺസിന് തോല്പിച്ചാണ് സൌരാഷ്ട്ര രഞ്ജി ട്രോഫി ക്രിക്കറ്റിൻറെ ഫൈനലിൽ കടന്നത്. 326 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ ഗുജറാത്തിൻറെ രണ്ടാം ഇന്നിങ്സ് 234 റൺസിൽ അവസാനിക്കുകയായിരുന്നു. ഏഴ് വിക്കറ്റ് വീഴ്ത്തിയ പേസ് ബൌളർ ജയ്ദേവ് ഉനദ്കട്ടിൻറെ പ്രകടനമാണ് സൌരാഷ്ട്രയ്ക്ക് വിജയമൊരുക്കിയത്. ഇതോടെ രഞ്ജി ട്രോഫിയിലെ വിക്കറ്റ് വേട്ടയിൽ ഉനദ്ക്ട്ട് പുതിയ റെക്കോഡും കുറിച്ചു. ഫൈനല്‍ ശേഷിക്കേ ഈ സീസണില്‍ 65 വിക്കറ്റാണ് ഉനദ്കട്ടിൻറെ സമ്പാദ്യം. 1998-99 സീസണില്‍ 62 വിക്കറ്റെടുത്ത കര്‍ണാടകയുടെ ദോഡ ഗണേശിന്റെ പേരിലുള്ള റെക്കോഡാണ് ഉനദ്കട്ട് മറി കടന്നത്.