HomeWorldAsiaഎതിർശബ്ദങ്ങൾ അനുവദിക്കാതെ കമ്മ്യൂണിസ്റ്റ് പാർടി, ചൈനയില്‍ സൈന്യത്തെ വിമര്‍ശിക്കുന്നത് ഇനി കുറ്റം

എതിർശബ്ദങ്ങൾ അനുവദിക്കാതെ കമ്മ്യൂണിസ്റ്റ് പാർടി, ചൈനയില്‍ സൈന്യത്തെ വിമര്‍ശിക്കുന്നത് ഇനി കുറ്റം

സൈന്യത്തെ വിമര്‍ശിക്കുന്ന് കുറ്റമാക്കി ചൈന. ഇതിനായുള്ള നിയമം പാസ്സാക്കി. സായുധ സേനക്കെതിരെ പരാമര്‍ശങ്ങള്‍ നടത്തുന്നത് നിരോധിക്കുന്നതാണ് നിയമം.
സേനാംഗത്തിൻ്റേയോ സേനയുടേയോ അഭിമാനത്തിന് കോട്ടം തട്ടുന്ന രീതിയില്‍ അവഹേളിക്കാനോ അപകീര്‍ത്തികരമായ പരമാര്‍ശം നടത്താനോ ഇനി മുതല്‍ സംഘടനക്കോ വ്യക്തികള്‍ക്കോ സാധിക്കില്ല.

രാജ്യത്തിൻ്റെ നായകരെ അപകീര്‍ത്തിപ്പെടുത്തുന്നതും ചൈനയില്‍ കുറ്റമാണ്. 2018 ലാണ് ഇതിനായുള്ള നിയമം പാസ്സാക്കിയത്. എതിര്‍ശബ്ദങ്ങളെ ഇല്ലാതാക്കുന്ന കമ്മ്യൂണിസ്റ്റ് ശൈലിയില്‍ ഒരു മാറ്റവും ചൈനയില്‍ ഉണ്ടായിട്ടില്ലെന്നതിൻ്റെ പുതിയ തെളിവായാണ് ഇതിനെ കാണുന്നത്. പരിമിതമായ വ്യക്തി സ്വാതന്ത്ര്യം മാത്രമുള്ളതാണ് കമ്മ്യൂണിസ്റ്റ് രാജ്യങ്ങൾ. ഏകാധിപതികളെ പോലെയുള്ള ഭരണാധികാരികളെ വിമർശിക്കുന്നത് പോലും മരണ ശിക്ഷക്ക് കാരണമാകാറുണ്ട്.

Most Popular

Recent Comments