മലയാളത്തില്‍ വീണ്ടും ദുരൂഹതകളുടെ കഥ പറയുന്ന ഒടിയൻ്റെ ജീവിതവുമായി ‘കരുവ്’ ഉടന്‍ തിയേറ്ററുകളിലേക്ക്. നവാഗതയായ വനിതാ സംവിധായിക ശ്രീഷ്മ ആര്‍. മേനോൻ്റേതാണ് കഥയും തിരക്കഥയും. ആല്‍ഫ ഓഷ്യന്‍ എന്റര്‍ടെയ്‌മെൻ്റിൻ്റെ ബാനറില്‍ സുധീര്‍ ഇബ്രാഹിം ആണ് ചിത്രം നിര്‍മ്മിക്കുന്നത്. വാർത്ത പ്രചാരണം: പി.ശിവപ്രസാദ്
ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നടന്‍ വിനു പോള്‍ മാത്യുവാണ്. സിനിമ, സീരിയല്‍, വെബ് സീരിസ് രംഗത്തു പ്രവര്‍ത്തിക്കുന്ന വിനു കരുവിലൂടെ മലയാള സിനിമയില്‍ സജീവമാവുകയാണ്. ക്യാമ്പസ്, ചക്കരമാവിന്‍ കൊമ്പത്ത്, പേരിനൊരാള്‍, വെബ് സീരീസ് വട്ടവട ഡയറീസ് തുടങ്ങി നിരവധി ചിത്രങ്ങളില്‍ വിനു മാത്യു അഭിനയിച്ചിട്ടുണ്ട്.