കൊവിഡ് പോരാട്ടത്തില്‍ ഇന്ത്യക്കൊപ്പം നില്‍ക്കുമെന്ന് ചൈന. കൊവിഡിനെതിരായ പോരാട്ടത്തില്‍ ഇന്ത്യക്ക് എല്ലാവിധ പിന്തുണയും അര്‍പ്പിക്കുന്നുവെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി പറഞ്ഞു. ഇന്ത്യ ഈ മഹാമാരിയെ മറികടക്കുമെന്ന് തങ്ങള്‍ വിശ്വസിക്കുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു. ബ്രിക്‌സ് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനത്തിലാണ് അദ്ദേത്തിന്റെ പ്രഖ്യാപനമുണ്ടായത്.
ഈ മഹാമാരിക്കാലത്ത് ഒരിക്കല്‍ കൂടി താന്‍ ഇന്ത്യയോടുള്ള തന്റെ സഹാനുഭൂതി അര്‍പ്പിക്കുകയാണ്. ഈ സമയത്ത് ചൈനയും ബ്രിക്‌സ് രാജ്യങ്ങളും ഇന്ത്യക്ക് എല്ലാവിധ പിന്തുണയും സഹായവും നല്‍കുമെന്ന് പ്രഖ്യാപിക്കുന്നു. ഇന്ത്യ ഈ മഹാമാരിയെ മറികടക്കുമെന്ന് തങ്ങള്‍ വിശ്വസിക്കുന്നുവെന്നും വാങ് യി കൂട്ടിച്ചേര്‍ത്തു.