മീനാക്ഷി കേന്ദ്ര കഥാപാത്രമാകുന്ന അമീറയിലെ രണ്ടാമത്തെ പാട്ട് റിലീസായി.ഗുഡ്‌വില്‍ എന്‍റര്‍ടൈന്‍മെന്‍റ്സിന്‍റെ യുട്യൂബ് ചാനലിലൂടെയാണ് റിലീസായത്. ” മലയോരമം വെയിൽ കായുന്നേ ” എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് ഗായത്രി ഓമനക്കുട്ടനാണ്. ഹരിത ഹരി ബാബുവിന്‍റെ വരികള്‍ക്ക് അനൂപ് ജേക്കബാണ് സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്.
നിരവധി ഷോർട് ഫിലിമുകളിലൂടെ ശ്രദ്ധേയനായ റിയാസ് മുഹമ്മദാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പൗരത്വ ബില്ലിനെക്കുറിച്ചുള്ള ചര്‍ച്ചകളിലൂന്നി സാമൂഹിക പ്രസക്തിയുള്ള വിഷയമാണ് ചിത്രം പറയുന്നത്. ജി.ഡബ്ല്യു.കെ എന്റര്‍ടൈന്‍മെന്റ്‌സ്, ടീം ഡിസംബര്‍ മിസ്റ്റ് എന്നിവരുടെ ബാനറില്‍ അനില്‍ കുമാറാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജൂൺ 4 ന് ഫസ്റ്റ് ഷോസ് ലൈം ലൈറ്റ് സിനിയാ എന്ന ഒടിടി പ്ലാറ്റ്ഫോമിലൂടെ ചിത്രം റിലീസ് ചെയ്യും. മീനാക്ഷിയുടെ അച്ഛന്‍ അനൂപിൻ്റേതാണ് ചിത്രത്തിൻ്റെ കഥ.