HomeIndiaആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരെയുള്ള അക്രമം; അമിത് ഷാക്ക് കത്തയച്ച് ഐഎംഎ

ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരെയുള്ള അക്രമം; അമിത് ഷാക്ക് കത്തയച്ച് ഐഎംഎ

ഡോക്ടര്‍മാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും നേരെ വര്‍ദ്ധിച്ച് വരുന്ന അക്രമസംഭവങ്ങള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. ശക്തവും ഫലപ്രദവുമായി നിയമം കൊണ്ടുവരണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായോട് ആവശ്യപ്പെട്ടു.

ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ആക്രമണം വര്‍ദ്ധിച്ച് വരികയാണ്. ആതുര സേവനത്തിന് തന്നെ ഇത് ഭീഷണിയാകുന്നുണ്ട്. ഇത് തടയാനായി നിയമം കൊണ്ടുവരണം. പുറത്തുവരുന്ന വാര്‍ത്തകള്‍ നമ്മള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നത്തിന്റെ ചെറിയ ശതമാനം മാത്രമാണ്. ദയവായി വിഷയത്തില്‍ ഇടപെടണമെന്നാണ് കത്തില്‍ ഐഎംഎ പറയുന്നത്.

അസമില്‍ കൊൊവിഡ് ബാധിച്ച രോഗി മരിച്ചതിന് ബന്ധുക്കള്‍ ഡോക്ടറെ മര്‍ദ്ദിച്ച സാഹചര്യത്തിലാണ് ഐഎംഎയുടെ നടപടി. മഹാമാരി കാലത്ത് ജനങ്ങള്‍ക്കായി നിലകൊള്ളുന്നവരാണ് രാജ്യത്തെ ഭൂരിഭാഗം വരുന്ന ആരോഗ്യപ്രവര്‍ത്തകരും. ഈ സമയത്ത് അവരെ ആക്രമിക്കുന്ന തരത്തിലുള്ള ഗുരുതര ഭീഷണികള്‍ അംഗീകരിക്കാന്‍ കഴിയില്ല. രാജ്യത്തിന്റെ പലഭാഗത്തും ഇത്തരം അക്രമങ്ങള്‍ ദിവസവും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്നും ഐഎംഎ വ്യക്തമാക്കി.

Most Popular

Recent Comments