കഴിഞ്ഞ വര്‍ഷം എയര്‍ ഇന്ത്യ ജോലിയില്‍ നിന്ന് പിരിച്ച് വിട്ട പൈലറ്റുമാരെ മുഴുവന്‍ തിരികെ വിളിക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി. തിരികെയെടുക്കുന്നതിന്റെ കൂടെ പൈലറ്റുമാര്‍ക്ക് ശമ്പളവും ആനുകൂല്യങ്ങളും പുനഃസ്ഥാപിക്കണമെന്നും ജസ്റ്റ്‌സി ജ്യോതി സിംഗ് ഉത്തരവിട്ടു.
കഴിഞ്ഞ ഓഗസ്റ്റ് 13നാണ് എയര്‍ ഇന്ത്യ പുറത്താക്കിയ 40 പൈലറ്റുമാരുടെ ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതി ഉത്തരവിട്ടത്. ജോലിയിലുണ്ടായിരുന്ന പൈലറ്റുമാര്‍ക്ക് ലഭിച്ചിരുന്ന ശമ്പളത്തിനും ആനുകൂല്യങ്ങള്‍ക്കും അനുസൃതമായ വേതനം മുന്‍കാല പ്രാബല്യത്തോടെ നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു.