HomeIndiaഇന്ത്യയില്‍ നിന്നുള്ള യാത്രാവിമാനങ്ങള്‍ക്ക് വിലക്കില്ലെന്ന് ഹോളണ്ട്

ഇന്ത്യയില്‍ നിന്നുള്ള യാത്രാവിമാനങ്ങള്‍ക്ക് വിലക്കില്ലെന്ന് ഹോളണ്ട്

ഇന്ത്യയില്‍ നിന്നുള്ള യാത്രവിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കി ഹോളണ്ട്. രാജ്യത്തെ കൊവിഡ് ബാധ ഉയരുന്ന സാഹചര്യത്തില്‍ ഏപ്രില്‍ 26നാണ് ഇന്ത്യയില്‍ നിന്നുള്ള യാത്രവിമാനങ്ങള്‍ക്ക് ഹോളണ്ട് വിലക്ക് ഏര്‍പ്പെടുത്തിയത്. ആംസറ്റര്‍ഡാമിലെ ഇന്ത്യന്‍ എംബസിയാണ് ഇക്കാര്യം വ്യക്തമാക്കി ട്വീറ്റ് ചെയ്തത്. അതെസമയം, കൊവിഡ് ഹൈ റിസ്‌ക് വിഭാഗത്തില്‍പ്പെട്ട, യൂറോപ്പില്‍ ഉള്‍പ്പെടാത്ത രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ ഏര്‍പ്പെടുത്തിയ വിലക്ക് നിലവിലുണ്ട്.

അതിനിടെ, ഇന്ത്യയില് അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് കേന്ദ്രസര്‍ക്കാര്‍ നീട്ടിയിരുന്നു. ഈ മാസം 30 വരെയാണ് വിലക്കുള്ളത്. ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനാണ് ഇക്കാര്യമറിയിച്ചത്.

നിലവില്‍ വന്ദേഭാരത് മിഷന്റെ ഭാഗമായുള്ള വിമാന സര്‍വീസുകള്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. ഇതിന് പുറമെ ചില രാജ്യങ്ങളുമായി ഇന്ത്യ എയര്‍ ബബിളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. അമേരിക്ക, യുകെ, കെനിയ, ഭൂട്ടാന്‍, ഫ്രാന്‍സ് ഉള്‍പ്പടെയുള്ള 27 രാജ്യങ്ങള്‍ക്കിടയിലാണ് ഇന്ത്യ വിമാന സര്‍വീസുകള്‍ ഇപ്പോള്‍ നടത്തുന്നത്.

Most Popular

Recent Comments