HomeIndiaകേരള നിയമസഭ പ്രമേയം ഭരണഘടന വിരുദ്ധം: അബ്ദുള്ളക്കുട്ടി

കേരള നിയമസഭ പ്രമേയം ഭരണഘടന വിരുദ്ധം: അബ്ദുള്ളക്കുട്ടി

ലക്ഷദ്വീപ് വിഷയത്തില്‍ കേരള നിയമസഭ പാസ്സാക്കിയ പ്രമേയം ഭരണഘടന വിരുദ്ധമെന്ന് ബിജെപി ദേശീയ വൈസ് പ്രസിഡണ്ടും ലക്ഷദ്വീപിൻ്റെ ചുമതലയുള്ള നേതാവുമായ എ പി അബ്ദുള്ളക്കുട്ടി എംപി. കേരളത്തിൻ്റെ നീക്കം കേന്ദ്ര ആഭ്യന്തര വകുപ്പിനെ വെല്ലുവിളിക്കലാണ്.

ലക്ഷദ്വീപിലെ ജനങ്ങള്‍ക്ക് എതിരാണ് പ്രമേയം. കേന്ദ്രഭരണ പ്രദേശമായ അവിടെ എന്തു പരിഷ്ക്കാരം വരുത്തണമെന്നത് കേന്ദ്ര സര്‍ക്കാരിൻ്റെ അധികാരമാണ്. നിമസഭയുടെ അന്തസ് കെടുത്തുന്ന ഈ പ്രമേയം ഭരണഘടന വിരുദ്ധമാണ്.

ലോകത്തിലെ ഏറ്റവും മനോഹരമായ ടൂറിസ്റ്റ് കേന്ദ്രമാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. 5000 കോടി രൂപയുടെ പദ്ധതികളാണ് അവിടെ കൊണ്ടുവരുന്നത്. അവിടുത്തെ കുടിവെള്ള പ്രശ്‌നവും യാത്രാ ക്ലേശവും പരിഹരിച്ചു. ഡിജിറ്റല്‍ സൗകര്യ വികസനം നടക്കുകയാണ്. ജനങ്ങള്‍ ആഗ്രഹിക്കുന്ന വികസനത്തിനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും എ പി അബ്ദുള്ളക്കുട്ടി പറഞ്ഞു.

ലക്ഷദ്വീപ് അഡ്മിനിന്ട്രേറ്ററെ മടക്കി വിളക്കണം എന്നതടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ച് ഇന്ന് കേരള നിയമസഭയിൽ പ്രമേയം പാസ്സാക്കിയിരുന്നു. ഭരണ പ്രതിപക്ഷ കക്ഷികൾ ഒന്നടങ്കം പ്രമേയത്തെ അനുകൂലിച്ചിരുന്നു.

Most Popular

Recent Comments