HomeKeralaമോദി സർക്കാർ വാർഷികം: ബിജെപി 10,000 കേന്ദ്രങ്ങളിൽ സേവാപ്രവർത്തനം നടത്തി

മോദി സർക്കാർ വാർഷികം: ബിജെപി 10,000 കേന്ദ്രങ്ങളിൽ സേവാപ്രവർത്തനം നടത്തി

രണ്ടാം നരേന്ദ്ര മോദി സർക്കാരിൻ്റെ രണ്ടാം വാർഷികത്തിൻ്റെ ഭാഗമായി ബി.ജെ.പി സംസ്ഥാന വ്യാപകമായി 10,000 കേന്ദ്രങ്ങളിൽ സേവാപ്രവർത്തനം നടത്തി. കോവിഡ് പശ്ചാത്തലത്തിൽ പ്രതിരോധ പ്രവർത്തനങ്ങളും ഉണ്ടായി.

കഴക്കൂട്ടം മണ്ഡലം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നടത്തുന്ന വിവിധ സേവന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം കേന്ദ്രമന്ത്രി വി.മുരളീധരൻ നിർവഹിച്ചു. കൊവിഡ് മുന്നണി പോരാളികളായ ആംബുലൻസ് ഡ്രൈവർമാർക്കുള്ള പി.പി. ഇ കിറ്റുകളുടെ വിതരണവും അദ്ദേഹം നിർവഹിച്ചു.

തിരുവനന്തപുരം ചിറക്കുളം കോളനിയിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ കുട്ടികൾക്ക് പഠനോപകരണങ്ങളും ഭക്ഷ്യ, പച്ചക്കറി കിറ്റുകളും വിതരണം ചെയ്തു. കാട്ടാക്കട നിയോജക മണ്ഡലത്തിൽ നടത്തിയ ഭക്ഷണ വിതരണവും ശുചീകരണ പ്രവർത്തങ്ങളും ബിജെപി  ദേശീയ നിർവാഹക സമിതിയഗം പികെ കൃഷ്ണദാസ് നിർവഹിച്ചു.

ദേശീയ നേതൃത്വത്തിൻ്റെ ആഹ്വാനപ്രകാരം രാജ്യത്ത് ഒരു ലക്ഷം ഗ്രാമങ്ങളിലാണ് പാർട്ടി സേവാപ്രവർത്തനം നടത്തിയത്. സേവനമാണ് സംഘടന എന്ന ആശയം ഉയർത്തിയാണ് ബിജെപി പ്രവർത്തകർ കൊവിഡ് പ്രതിരോധത്തിൽ പങ്കുചേർന്നത്.

Most Popular

Recent Comments