ഫ്‌ലോറിഡയിലെ ബില്യാര്‍ഡ്‌സ് ക്ലബ്ബിന് പുറത്തുണ്ടായ വെടിവെപ്പില്‍ 2 പേര്‍ കൊല്ലപ്പെട്ടു. 20 പേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച പുലര്‍ച്ചെയാണ് (പ്രാദേശിക സമയം) വെടിവെപ്പുണ്ടായതെന്ന് മിയാമി പൊലീസ് പറഞ്ഞു.
തോക്കുമായി എത്തിയ മൂന്ന് പേര്‍ ബില്യാര്‍ഡ്‌സ് ക്ലബ്ബില്‍ നടന്ന സംഗീത പരിപാടിയില്‍ പങ്കെടുക്കാനെത്തിയവര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. 2 പേര്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.
ഒരു വെളുത്ത എസ് യുവി സംഭവസ്ഥലത്തേക്ക് കുതിച്ചെത്തുകയായിരുന്നു. വാഹനത്തില്‍ നിന്ന് തോക്ക് അടക്കമുള്ള ആയുധങ്ങളുമായി ഇറങ്ങിയ 3 പേരാണ് വെടിയുതിര്‍ത്തതെന്ന് യുഎസ് ന്യൂസ് ഏജന്‍സിയായ സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു.