ലൈഫ് മിഷന്‍ വിവാദം ഔദ്യോഗിക ജീവിതത്തിലെ ദൗര്‍ഭാഗ്യകരമായ സംഭവമാണെന്ന് യുവി ജോസ്. ലൈഫ് മിഷനില്‍ നിന്നും വിരമിക്കുന്നതിന് മുമ്പ് ഫേസ്ബുക്കില്‍ കുറിച്ച കുറിപ്പിലാണ് വെളിപ്പെടുത്തല്‍.
ധാരണാ പത്രത്തിന്റെ മറവില്‍ ചിലര്‍ നടത്തിയ ഇടപെടല്‍ കോടതി കയറി. താന്‍ തെറ്റ് ചെയ്തിട്ടില്ല. ഒരു വര്‍ഷം കൊണ്ട് സര്‍ക്കാരിന്റെ ഏറ്റവും പ്രധാന നേട്ടങ്ങളില്‍ ഒന്നായി ലൈഫ് മിഷനെ വളര്‍ത്താനായി കഴിഞ്ഞു.
2 ലക്ഷം വീടുകളുടെ പൂര്‍ത്തീകരണം സംസ്ഥാനം കണ്ടതില്‍ വെച്ച് ഏറ്റവും ശ്രദ്ധേയമായ ഒരു പൊതുപരിപാടിയായി ശ്രദ്ധ നേടി. എന്നാല്‍ അവിടുന്നങ്ങോട്ട് തന്റെ ഔദ്യോഗിക ജീവിതത്തേയും വ്യക്തിജീവിതത്തേയും പിടിച്ച് കുലുക്കിയ അപ്രതീക്ഷിതവും ദൗര്‍ഭാഗ്യകരവുമായ സംഭവങ്ങളായിരുന്നു നടന്നത്.
തെളിവെടുപ്പും മാധ്യമ വേട്ടയും മാനസിക സംഘര്‍ഷം ഉണ്ടാക്കി. വേദനയോടെയാണ് പടിയിറക്കമെന്നും യവി ജോസ് ഫേസ്ബുക്കില്‍ കുറിച്ചിട്ടുണ്ട്.