പിണറായി 2.0 മന്ത്രിസഭയിലെ മന്ത്രിമാരും വകുപ്പുകളും

0

കേരളം ഇന്നേവരെ കണ്ട ഏറ്റവും ഉജ്വലമായ ഒരു പോരട്ടത്തെ ജയിച്ചാണ് പിണറായി വിജയന്‍ 99 എന്ന മാന്ത്രിക അക്കത്തിലൂടെ വിജയപഥത്തിലേക്ക് കയറിയത്. 15ാം കേരള നിയമസഭ സത്യപ്രതിജ്ഞ ചൊല്ലി അധികാരമേല്‍ക്കുമ്പോള്‍ പുതു ചരിത്രം കൂടിയാണ് സൃഷ്ടിക്കപ്പെടുന്നത്. ആദ്്യമായാണ് ഒരു മുഖ്യമന്ത്രിയെ തന്നെ തുടര്‍ച്ചയായി കേരളത്തെ നയിക്കാനായി തെരഞ്ഞെടുക്കുന്നത്.

പിണറായി വിജയന്‍ (സിപിഐഎം)- ആഭ്യന്തരം, ഐടി, പൊതുഭരണം ജില്ല-ധര്‍മ്മടം, കണ്ണൂര്‍

കെഎന്‍ ബാലഗോപാല്‍ (സിപിഐഎം)- ധനകാര്യം ജില്ല-കൊട്ടാരക്കര, കൊല്ലം

കെ രാജന്‍ (സിപിഐ)- റവന്യൂ ജില്ല- ഒല്ലൂര്‍, തൃശൂര്‍
വീണ ജോര്‍ജ് (സിപിഐഎം)- ആരോഗ്യം, വനിത ശിശുക്ഷേമം ജില്ല-ആറന്മുള, പത്തനംതിട്ട

പി രാജീവ് (സിപിഐഎം)- വ്യവസായം, നിയമം ജില്ല-കളമശ്ശേരി, എറണാകുളം

എംവി ഗോവിന്ദന്‍ (സിപിഐഎം)- എക്‌സൈസ്, തദ്ദേശം ജില്ല- തളിപ്പറമ്പ്, കണ്ണൂര്‍

കെ രാധാകൃഷ്ണന്‍ (സിപിഐഎം)- ദേവസ്വം, പാര്‍ലമെന്ററി കാര്യം, പിന്നോക്ക ക്ഷേമം ജില്ല- ചേലക്കര, തൃശൂര്‍

വിഎന്‍ വാസവന്‍ (സിപിഐഎം)- സഹകരണം, രജിസ്‌ട്രേഷന്‍ ജില്ല-ഏറ്റുമാനൂര്‍, കോട്ടയം

വി ശിവന്‍കുട്ടി (സിപിഐഎം)-പൊതുവിദ്യാഭ്യാസം, തൊഴില്‍ ജില്ല-നേമം, തിരുവനന്തപുരം

ആര്‍ ബിന്ദു (സിപിഐഎം)- ഉന്നത വിദ്യാഭ്യാസം ജില്ല-ഇരിങ്ങാലക്കുട, തൃശൂര്‍

പിഎ മുഹമ്മദ് റിയാസ് (സിപിഐഎം)- പൊതുമരാമത്ത്, ടൂറിസം ജില്ല-ബേപ്പൂര്‍, കോഴിക്കോട്

ആന്റണി രാജു(സിപിഐഎം)- ഗതാഗതം ജില്ല-തിരുവനന്തപുരം

സജി ചെറിയാന്‍ (സിപിഐഎം)- ഫിഷറീസ്, സാംസ്‌കാരികം, സിനിമ ജില്ല-ചെങ്ങന്നൂര്‍, ആലപ്പുഴ

വി അബ്ദുറഹ്‌മാന്‍ (സിപിഐഎം)- സ്‌പോര്‍ട്‌സ്, ന്യൂനപക്ഷം, പ്രവാസികാര്യം ജില്ല- താനൂര്‍, മലപ്പുറം

റോഷി അഗസ്റ്റിന്‍ (കേരള കോണ്‍ഗ്രസ് (എം)) – ജലവിഭവം ജില്ല-ഇടുക്കി
കെ കൃഷ്ണന്‍കുട്ടി (ജെഡിഎസ്)- വൈദ്യുതി ജില്ല- ചിറ്റൂര്‍, പാലക്കാട്

എകെ ശശീന്ദ്രന്‍ (എന്‍സിപി)- വനം, ജില്ല-ഏലത്തൂര്‍, കോഴിക്കോട്

അഹമ്മദ് ദേവര്‍കോവില്‍(ഐഎന്‍എല്‍)- തുറമുഖം, മ്യൂസിയം ജില്ല-കോഴിക്കോട്

ജെ ചിഞ്ചുറാണി (സിപിഐ)- മൃഗസംരക്ഷണം, ക്ഷീരവികസനം, ലീഗല്‍ മെട്രോളജി ജില്ല-ചടയമംഗലം, കൊല്ലം

പി പ്രസാദ് (സിപിഐ)- കൃഷി ജില്ല-ചേര്‍ത്തല, ആലപ്പുഴ

ജിആര്‍ അനില്‍(സിപിഐ)- ഭക്ഷ്യം, സിവില്‍ സപ്ലൈസ് ജില്ല-നെടുമങ്ങാട്, തിരുവനന്തപുരം