ദേശാഭിമാനി ചീഫ് എഡിറ്ററായി കോടിയേരി ബാലകൃഷ്ണന്‍

0

സിപിഎമ്മിന്റെ പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിയുടെ ചീഫ് എഡിറ്ററായി കോടിയേരി ബാലകൃഷ്ണന്‍ ചുമതലയേല്‍ക്കും. നിലവില്‍ ചീഫ് എഡിറ്ററായ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി രാജീവ് മന്ത്രിയാകുന്ന സഹചര്യത്തിലാണ് കോടിയേരിയുടെ നിയമനം.

പാര്‍ട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് ആരോഗ്യപരമായ കാരണങ്ങള്‍ ഉന്നയിച്ച് അവധിയില്‍ പോയതായിരുന്നു കോടിയേരി. എന്നാല്‍ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് അദ്ദേഹം തിരിച്ച് വരുമെന്ന് പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് ഇത്തരമൊരു നിയമനം ലഭിച്ചിരിക്കുന്നത്.