ടൗട്ടെ ചുഴലിക്കാറ്റിന്റെ ഭാഗമായി സംസ്ഥാനത്തുണ്ടായ കനത്ത മഴയില്‍ വ്യാപകമായി വൈദ്യുതി മുടങ്ങാന്‍ സാധ്യതയുണ്ടെന്ന് കെഎസ്ഇബി. വൃക്ഷങ്ങള്‍ വൈദ്യുതി കമ്പിയില്‍ വീഴാനും കമ്പികള്‍ പൊട്ടിവീഴാനും സാധ്യതയുണ്ട്. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നാണ് കെഎസ്ഇബി നല്‍കുന്ന മുന്നറിയിപ്പ്.
വൈദ്യുതി അപകടങ്ങള്‍ ഉണ്ടായാല്‍ എമര്‍ജന്‍സി നമ്പറായ 9496010101ല്‍ വിളിച്ചറിയിക്കണം. കഴിഞ്ഞ ദിവസമുണ്ടായ തീവ്രമായ മഴയിലും കാറ്റിലും മരങ്ങള്‍ കടപുഴകി വീണും മരക്കൊമ്പുകള്‍ ഒടിഞ്ഞു വീണും നൂറുകണക്കിന് വൈദ്യുതി പോസ്റ്റുകള്‍ ഒടിയുകയും ചെയ്തിട്ടുണ്ട്. ആലപ്പുഴ ജില്ലയിലാണ് ഏറ്റവുമധികം നാശനഷ്ടമുണ്ടായത്. കൊല്ലം, തിരുവനന്തപുരം, എറണാകുളം തുടങ്ങിയ ജില്ലകളിലും വൈദ്യുതി സംവിധാനത്തിന് വലിയതോതില്‍ നഷ്ടമുണ്ടായി.
ആശുപത്രികളിലേക്കും കൊവിഡ് ചികിത്സാകേന്ദ്രങ്ങളിലേക്കും ഓക്‌സിജന്‍ പ്ലാന്റുകളിലേക്കുമുള്ള വൈദ്യുതി ബന്ധം അതിവേഗം പുനഃസ്ഥാപിക്കുകയും വൈദ്യുതചി മുടങ്ങാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തുന്നുണ്ടെന്നും ബോര്‍ഡ് വ്യക്തമാക്കി.