ഇന്ത്യ, യുകെ എന്നിവിടങ്ങളില്‍ കണ്ടെത്തിയ കൊവിഡ് വകഭേദങ്ങള്‍ക്കെതിരെ കൊവാക്‌സിന്‍ ഫലപ്രദമാണെന്ന് ഭാരത് ബയോടെക്. നാഷ്ണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചുമായി സഹകരിച്ച് നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍.
ബി 1617, ബി 117 എന്നിങ്ങനെയുള്ള കൊറോണ വൈറസിന്റെ പ്രധാന വകഭേദങ്ങള്‍ക്കെതിരെയും കൊവാക്‌സിന്‍ ഫലപ്രദമാണെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു. പരീക്ഷിച്ച എല്ലാ പ്രധാന വകഭേദങ്ങളേയും കൊവാക്‌സിന്‍ നിര്‍വീര്യമാക്കുന്നുവെന്ന് ഭാരത് ബയോടെക് അറിയിച്ചു.
ഇതുസംബന്ധിച്ച മെഡിക്കല്‍ ജേണലായ ക്ലിനിക്കല്‍ ഇന്‍ഫെക്ഷിയസ് ഡിസീസില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം ഭാരത് ബയോടെക് ജോയിന്റ് മാനേജിംഗ് ഡയറക്ടര്‍ ട്വിറ്ററില്‍ പങ്കുവെച്ചു. ഐസിഎംആറും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയും ചേര്‍ന്നാണ് കൊവാക്‌സിന്‍ വികസിപ്പിച്ചെടുത്തത്.