HomeWorldAmericaഇസ്രയേലിന് പ്രതിരോധിക്കാന്‍ അവകാശമുണ്ടെന്ന് ആവര്‍ത്തിച്ച് അമേരിക്ക

ഇസ്രയേലിന് പ്രതിരോധിക്കാന്‍ അവകാശമുണ്ടെന്ന് ആവര്‍ത്തിച്ച് അമേരിക്ക

പലസ്തീൻ -ഇസ്രായേൽ അക്രമണം രൂക്ഷമായി തുടരുന്നതിനിടെ ഇസ്രയേലിന് വീണ്ടും പിന്തുണ നല്‍കി അമേരിക്ക. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ ഫോണില്‍ വിളിച്ച അമേരിക്കന്‍ പ്രസിഡൻ്റ് ജോ ബൈഡന്‍, പ്രതിരോധിക്കാനുള്ള ഇസ്രയേലിൻ്റെ അവകാശത്തിന് പിന്തുണ നല്‍കുന്നുവെന്ന് വൈറ്റ് ഹൗസ് റിപ്പോര്‍ട്ട് ചെയ്തു.

ഹമാസില്‍ നിന്നും മറ്റ് തീവ്രവാദ സംഘങ്ങളില്‍ നിന്നുമുള്ള ആക്രമണം ചെറുക്കാനുള്ള ഇസ്രയേലിൻ്റെ അവകാശത്തിന് പൂര്‍ണ പിന്തുണ നല്‍കുന്നു. ഇസ്രയേലിലുടനീളം നടക്കുന്ന ആക്രമണത്തെ അപലപിക്കുന്നതായും ബൈഡന്‍ പറഞ്ഞു. രൂക്ഷമായ അക്രമം പലസ്തീനിലും ഇസ്രയേലിലും ജനങ്ങളുടെ ജീവഹാനിക്ക് ഹേതുവാകുന്നുവെന്നും കുട്ടികളുള്‍പ്പടെയുള്ളവര്‍ കൊല്ലപ്പെടുന്നുണ്ടെന്ന ആശങ്കയും ബൈഡന്‍ പങ്കുവെച്ചു.

മേഖലയിലെ മാധ്യമപ്രവര്‍ത്തകരുടെ സുരക്ഷയെ കുറിച്ചും ബൈഡന്‍ ആശങ്ക രേഖപ്പെടുത്തി. അവരുടെ സുരക്ഷ ഉറപ്പുവരുത്തണം. ഇസ്രയേലില്‍ നടക്കുന്ന സാമുദായിക അക്രമത്തിലും ജോ ബൈഡന്‍  ആശങ്ക അറിയിച്ചു.

അതെസമയം  മേഖലയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ആക്രണം ശക്തമായി തുടരുകയാണ്. ഗാസയില്‍ ഇസ്രയേല്‍ നടത്തിയ 26 പേര്‍ കൊല്ലപ്പെടുകയും അമ്പതിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

Most Popular

Recent Comments