ജില്ലയിൽ മാർച്ച് മാസത്തിൽ 3500 പട്ടയങ്ങൾ നൽകുമെന്ന് ജില്ലാ വികസനസമിതി

0

ജില്ലയിൽ മാർച്ച് മാസത്തിൽ 3500 പട്ടയങ്ങൾ നൽകുമെന്ന് ജില്ലാ വികസന സമിതി യോഗത്തിൽ തീരുമാനം. 1300 വനഭൂമി പട്ടയങ്ങളുൾപ്പടെയാണിത്.കൂടാതെ 2100 പട്ടയങ്ങൾ കേന്ദ്രനുമതിക്കായി സമർപ്പിച്ചിട്ടുണ്ട്. ഇവയ്ക്ക് അനുമതി ലഭിച്ചാൽ ഈ വർഷം തന്നെ രണ്ടാമതൊരു പട്ടയമേളകൂടി ജില്ലയിൽ നടത്തുന്നതിനും വികസനസമിതി യോഗത്തിൽ ചർച്ച ഉയർന്നു.