രേഖകളില്ലാതെ കടത്തിയ 1.93 കോടിയുടെ സ്വർണം തൃശ്ശൂരിൽ നിന്നും പിടികൂടി. രാജസ്ഥാൻ സ്വദേശിയുടെ ബാഗിൽ നിന്നുമാണ് കസ്റ്റംസ് ആൻഡ് പ്രിവൻറീവ് വിഭാഗം സ്വർണ്ണം പിടിച്ചെടുത്തത്. ഇയാളെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. സ്വരാജ് റൗണ്ടിൽ എം.ഒ റോഡിന് സമീപത്തു നിന്നും വൈകീട്ടാണ് പിടികൂടിയത്. ബാഗിൽ സൂക്ഷിച്ചിരുന്ന 4.651 കി.ഗ്രാം സ്വർണ്ണമാണ് പിടിച്ചെടുത്തത്. മുംബൈയിൽ നിന്നുമാണ് തൃശ്ശൂരിലേക്ക് ഇത് എത്തിച്ചതെന്ന് കസ്റ്റംസ് ആൻഡ് പ്രിവൻറീവ് സംഘം പറഞ്ഞു.