ബിഡിജെഎസിന് വെല്ലുവിളി: കുട്ടനാട്ടില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ സുഭാഷ് വാസു

0

കുട്ടനാട് ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തി ബിഡിജെഎസ് ഔദ്യോഗിക വിഭാഗത്തെ വെല്ലുവിളിക്കാന്‍ സുഭാഷ് വാസു. ബുധനാഴ്ച സ്ഥാനാര്‍ഥിയെ കുട്ടനാട്ടില്‍ പ്രഖ്യാപിക്കുമെന്ന് സുഭാഷ് വാസു പറഞ്ഞു. 2016ല്‍ ബിഡിജെഎസ് സ്ഥാനാര്‍ഥിയായി മല്‍സരിച്ചപ്പോള്‍ തനിക്ക് ലഭിച്ച 33000 വോട്ടുകള്‍ ഇത്തവണയും ലഭിക്കും. മികച്ച സ്ഥാനാര്‍ഥി തന്നെയാകും മത്സരിക്കുകയെന്നും സുഭാഷ് വാസു പറഞ്ഞു. എന്നാല്‍ വിമത നീക്കങ്ങള്‍ വിലപ്പോവില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.