വലപ്പാട് നിയന്ത്രണം വിട്ട ലോറി സ്കൂട്ടറിൽ ഇടിച്ച് തമിഴ് ദമ്പതികൾ മരിച്ചു. സേലം നാമക്കൽ സ്വദേശികളായ ഇളങ്കോവൻ, ഭാര്യ കസ്തൂരി (രമ്യ) എന്നിവരാണ് മരിച്ചത്. വലപ്പാട് കുരിശുപള്ളി വളവിൽ വെച്ചായിരുന്നു അപകടം. ഈ സമയത്ത് സൈക്കിളിൽ യാത്ര ചെയ്തിരുന്ന ബംഗാൾ സ്വദേശിയായ യുവാവ് അപകടത്തിൽ നിന്നും തലനാരിഴക്ക് രക്ഷപ്പെട്ടു.