തിരുവനന്തപുരം കോട്ടക്കകത്തെ തീര്‍ഥപാദ മണ്ഡപം സര്‍ക്കാര്‍ ഏറ്റെടുത്തു; പ്രതിഷേധിച്ചവരെ അറസ്റ്റ് ചെയ്തു

0

തിരുവനന്തപുരം കോട്ടക്കകത്തെ തീര്‍ഥപാദ മണ്ഡപവും പാത്രക്കുളം ഉള്‍പ്പെടുന്ന 65 സെന്റ് ഭൂമിയും സര്‍ക്കാര്‍ വീണ്ടും ഏറ്റെടുത്തു. ഭൂമി കൈമാറിയ നടപടി റദ്ദാക്കിയ റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി. ശനിയാഴ്ച രാത്രി എഡിഎമ്മിന്റെ നേതൃത്വത്തിലെത്തിയ റനവ്യു ഉദ്യോഗസ്ഥരാണ് മണഡ്പം ഏറ്റെടുത്തത്.
ബിജെപി പ്രവര്‍ത്തകരുടെ കനത്ത എതിര്‍പ്പ് അവഗണിച്ചാണ് ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കിയത. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കി. സ്ഥലത്തെത്തിയ ഒ രാജഗോപാല്‍ എംഎല്‍എ ശക്തമായി പ്രതിഷേധിച്ചു. ഏറ്റെടുക്കല്‍ ഹൈന്ദവാചാരങ്ങള്‍ക്ക് എതിരെയുള്ള അതിക്രമമാണെന്ന് അദ്ദേഹം പറഞ്ഞു.