HomeWorldAsiaഅമേരിക്ക അഫ്ഘാനിസ്ഥാനില്‍ നിന്ന് പിന്മാറുന്നു: താലിബാനുമായി കരാര്‍ ഒപ്പിട്ടു

അമേരിക്ക അഫ്ഘാനിസ്ഥാനില്‍ നിന്ന് പിന്മാറുന്നു: താലിബാനുമായി കരാര്‍ ഒപ്പിട്ടു

അഫ്ഘാനിസ്ഥാനില്‍ നിന്ന് പിന്മാറുന്നത് സംബന്ധിച്ച് താലിബാനുമായി അമേരിക്ക കരാര്‍ ഒപ്പുവെച്ചു. ഇതുപ്രകാരം അമേരിക്കയുടെ നേതൃത്വത്തിലുള്ള നാറ്റോ സൈനികര്‍ 14 മാസങ്ങള്‍ക്കകം അഫ്ഘാനിസ്ഥാനില്‍ നിന്ന് പിന്മാറും. 18 വര്‍ഷത്തെ യുദ്ധത്തിന് ശേഷമാണ് പിന്മാറ്റം. നിലവില്‍ 12000 അമേരിക്കന്‍ സൈനികര്‍ അഫ്ഘാനിസ്ഥാനിലുണ്ട്.
സമാധാനം കൊണ്ടുവരാന്‍ താലിബാന്‍ ചര്‍ച്ച നടത്തണം. മറ്റ് ഗോത്ര വിഭാഗങ്ങളേയും വിശ്വാസത്തിലെടുക്കണം. ഇക്കാര്യങ്ങളെല്ലാം അടുത്ത 15 ദിവസങ്ങള്‍ക്കുള്ളില്‍ ആരംഭിക്കണം എന്നാണ് താലിബാനു്ള്ള നിര്‍ദേശങ്ങള്‍.

Most Popular

Recent Comments