വീടൊഴിഞ്ഞ് പോയവരെ തിരികെ കൊണ്ടുവരും: കെജ്രിവാള്‍

0

കലാപത്തില്‍ വീട് ഉപേക്ഷിച്ച് പോയവരെ തിരികെ കൊണ്ടുവരുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍.ശനിയാഴ്ച അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സ്ഥിതിഗതികള്‍ സാധാരണ നിലയിലേക്ക് കൊണ്ടുവരാനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നത്. കലാപത്തിന് ഇരയായവര്‍ക്ക് സുരക്ഷിതമായി തങ്ങുന്നതിനുള്ള താല്‍ക്കാലിക സൗകര്യം സര്‍ക്കാര്‍ ഒരുക്കും.
ഇരകള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാര തുക ഞായറാഴ്ച മുതല്‍ വിതരണം ചെയ്യുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 10 ലക്ഷം രൂപയാണ് നഷ്ടപരിഹാരം.