HomeKeralaകേന്ദ്രത്തിൽ ഉള്ളത് ജനോപകാര പദ്ധതികള്‍ നടപ്പാക്കുന്ന സർക്കാർ: വി മുരളീധരന്‍

കേന്ദ്രത്തിൽ ഉള്ളത് ജനോപകാര പദ്ധതികള്‍ നടപ്പാക്കുന്ന സർക്കാർ: വി മുരളീധരന്‍

സ്വാതന്ത്ര്യ ലബ്ധിക്കു ശേഷം നിരവധി പദ്ധതി പ്രഖ്യാപനങ്ങള്‍ ഉണ്ടായെങ്കിലും അവ എല്ലാം കടലാസ്സില്‍ ഒതുങ്ങിയെന്നും എന്നാല്‍ ഇപ്പോള്‍ കേന്ദ്രം ഭരിക്കുന്നത് ജനങ്ങള്‍ക്ക് ഉപകാരപ്രദമായ തരത്തില്‍ പദ്ധതികള്‍ നടപ്പാക്കുന്ന ആദ്യ സർക്കാരാണെന്നും കേന്ദ്ര വിദേശ പാര്‍ലമെന്ററി കാര്യ സഹ മന്ത്രി വി മുരളീധരന്‍. . പട്ടാമ്പി നഗരസഭാ 15-ാം ഡിവിഷനില്‍ പ്രധാനമന്ത്രി ആവാസ് യോജന യുടെ കീഴില്‍ പൂര്‍ത്തിയാക്കിയ ഇരുപതു വീടുകളുടെ ഗൃഹപ്രവേശം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .

നിരവധി സര്‍ക്കാര്‍ പദ്ധതികള്‍ നമ്മുടെ മുന്നിലുണ്ടെങ്കിലും ദൗര്‍ഭാഗ്യവശാല്‍ പലതും സര്‍ക്കാര്‍ കാര്യം മുറ പോലെ എന്ന പദപ്രയോഗം ശരിയാകുന്ന തരത്തിലാണ് മുന്നോട്ട് പോകുന്നത്. അവയില്‍ നിന്നും വ്യത്യസ്തമായി സര്‍ക്കാര്‍ പദ്ധതിയെ എങ്ങനെ തന്റെ പ്രദേശത്തെ ജനങ്ങളുടെ ആവശ്യങ്ങള്‍ക്കനുസരിച് നടപ്പിലാക്കാന്‍ കഴിയും എന്നതിന്റെ ഏറ്റവും മഹത്തായ ഉദാഹരണമാണ് ഇന്ന് ഗൃഹപ്രവേശം നടക്കുന്ന ഇരുപതു വീടുളളുടെ നിര്‍മാണം. അതിനു മുന്‍കൈയെടുത്ത പട്ടാമ്പി നഗരസഭാ കൗണ്‍സിലറെ മന്ത്രി അഭിനന്ദിച്ചു.

2015 ലാണ് ഒരു പുതിയ ഇന്ത്യ എന്ന ആശയം പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നോട്ട് വച്ചത്. അതിന്റെ ഭാഗമായി പി എം എ വൈ പദ്ധതിയിലൂടെ 2022 ഓടെ രണ്ടു കോടി വീടുകള്‍ രാജ്യത്തെ വിവിധ പ്രദേശങ്ങളിലായി പണി തീര്‍ക്കുക എന്നതാണ് ലക്ഷ്യം . .സര്‍ക്കാര്‍ പദ്ധതികളില്‍ കാലഘട്ടതിനനുസരിച്ചുള്ള മാറ്റങ്ങള്‍ കൊണ്ട് വരുന്നതില്‍ പരാജയപ്പെട്ടത് കൊണ്ടാണ് കേരളത്തിലുള്‍പ്പടെ കോടിക്കണക്കിന് ആളുകള്‍ ഇന്നും ഭവന രഹിതരായി ജീവിക്കുന്നത്. കേന്ദ്രം ഭരിക്കുന്ന ഗവര്‍മെന്റ് ന്യൂനപക്ഷങ്ങള്‍ക്കെതിരാണ് എന്നാണ് പലരും പ്രചരിപ്പിക്കുന്നത്. എന്നാല്‍ പട്ടാമ്പിയില്‍ ബിജെപി നേതൃത്വത്തില്‍ ജയിച്ച കൗണ്‍സിലര്‍ ഒരു തരത്തിലുമുള്ള വിവേചനവും കാണിക്കാതെ പദ്ധതി നടപ്പാക്കുമ്പോള്‍ അത് ഒറ്റപ്പെട്ട സംഭവമല്ല. അത് പ്രധാനമന്ത്രി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന വികസനമാതൃകയുടെ ഒരേടാണ് . പി എം എ വൈ പദ്ധതി പ്രകാരം ഈ രാജ്യത്തു ഇതുവരെ നല്‍കിയ വീടുകളില്‍ 31 ശതമാനവും ന്യൂനപക്ഷ വിഭാഗങ്ങളില്‍ പെട്ടവര്‍ക്കാണ് . ഗവര്‌മെട് പദ്ധതികളുടെ ഗുണഭോക്താക്കളില്‍ വലിയൊരു അളവ് ന്യൂനപക്ഷ വിഭാഗങ്ങളാണ് . ഇതാണ് കേന്ദ്രത്തിന്റെ വികസന മാതൃകയെന്നും വികസനകാര്യത്തില്‍ കേന്ദ്രം വിവേചനം കാണിക്കുന്നു എന്ന് പറയുന്നവര്‍ക്കുള്ള മറുപടിയായി വസ്തുതകള്‍ ജനങ്ങള്‍ക്ക് മുന്‍പില്‍ ഉണ്ടാകണാമെന്നു ആഗ്രഹിക്കുന്നതായും അദ്ദേഹം പറഞ്ഞു.

എന്‍ പി ആര്‍ നടപ്പാക്കുന്നത് ജനങ്ങളുടെ സാമ്പത്തിക സാമൂഹിക സ്ഥിതി അറിയാനാണ് .എന്നാല്‍ ഒരു രേഖയും നല്‍കരുത് എന്നാണ് ചിലര്‍ പറയുന്നത്. അങ്ങനെ പറയുന്നവര്‍ തങ്ങളുടെ കുട്ടികളെ വിദേശത്താണ് പഠിപ്പിക്കുന്നത് . എന്നാല്‍ ഈ നാട്ടില്‍ വളരുന്ന നമ്മുടെ കുട്ടികളുടെ ഉന്നമനം സാധ്യമാകണമെങ്കില്‍ കൃത്യമായ വിവരം ഗവര്‍മെന്റിന്റെ കയ്യില്‍ ഉണ്ടാകണമെന്നും. വികസനത്തില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്നും വി മുരളീധരന്‍ ആവശ്യപ്പെട്ടു.

ചടങ്ങില്‍ ഇരുപതു വീടുകളുടെ താക്കോല്‍ ദാനവും കേന്ദ്രമന്ത്രി നിര്‍വഹിച്ചു. പട്ടാമ്പി നഗരസഭാ കൗണ്‍സിലര്‍ വിനിത ഗിരീഷ്, ബിജെപി പാലക്കാട് ജില്ലാ അധ്യക്ഷന്‍ അഡ്വ. ഇ കൃഷ്ണദാസ്, അഡ്വ. പി മനോജ് തുടങ്ങിയവര്‍ പങ്കെടുത്തു .

Most Popular

Recent Comments