HomeKeralaലൈഫ് പദ്ധതിയിൽ കേന്ദ്ര വിഹിതം എത്രയെന്നു മുഖ്യമന്ത്രി വ്യക്തമാക്കണം:വി മുരളീധരൻ

ലൈഫ് പദ്ധതിയിൽ കേന്ദ്ര വിഹിതം എത്രയെന്നു മുഖ്യമന്ത്രി വ്യക്തമാക്കണം:വി മുരളീധരൻ

വികസന പദ്ധതികൾ നടപ്പാക്കുന്നതിൽ കേന്ദ്രത്തിന് കേരളത്തോട് വിവേചനമില്ലെന്നും നിലവിലെ നിയമങ്ങൾക്കനുസരിച് ചെയ്യാൻ പറ്റുന്നതെല്ലാം കേന്ദ്രം ചെയ്യുന്നുണ്ടെന്നും കേന്ദ്ര വിദേശ പാർലമെന്ററി കാര്യ സഹമന്ത്രി വി മുരളീധരൻ. എന്നാൽ കഴിഞ്ഞ വർഷം അനുവദിച്ച പണത്തിന്റ കണക്കു കിട്ടിയാൽ മാത്രമേ ഈ വർഷം ഫണ്ട്‌ അനുവദിക്കാൻ കഴിയു..അത് നൽകാതെ കേന്ദ്രം കേരളത്തോട് നിഷേധാത്മക നയം സ്വീകരിക്കുന്നു എന്ന് പറയുന്നതിൽ കാര്യമില്ലെന്നും മന്ത്രി പറഞ്ഞു.

പാലക്കാട് നഗരസഭാ അമൃത് പദ്ധതിയുടെ കീഴിൽ നടപ്പാക്കുന്ന   വിവിധ പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും നിർവഹിക്കുകയായിരുന്നു മുരളീധരന്‍.

കേരളത്തിലെ ഗവൺമെന്റ് പ്രധാന മന്ത്രി ആവാസ് യോജനയെ ലൈഫ് പദ്ധതി എന്ന പേരിലാണ് ജനങ്ങളോട് പറയുന്നത് . ഇന്ന് ലൈഫ് പദ്ധതിയുടെ ഭാഗമായി രണ്ടു ലക്ഷം വീടുകൾ നിർമിച്ചു എന്ന് പറയുന്നു. . ലൈഫ് എന്ന പേരിൽ നടപ്പിലാക്കുന്ന ഈ പദ്ധതിക്ക് കേന്ദ്രത്തിൽ നിന്നുള്ള പങ്ക് എത്ര കിട്ടി എന്ന് കൂടി മുഖ്യമന്ത്രി പറഞ്ഞാൽ ഇതിൽ കേന്ദ്ര സംസ്ഥാന വിഹിതങ്ങൾ എത്രയാണെന്ന് ജനങ്ങൾക്ക് മനസിലാകും. ഇത് ഔദാര്യമല്ല കേന്ദ്രത്തിന്റെ ഉത്തരവാദിത്തം ആണ്. എന്നാൽ കേന്ദ്രം ഒന്നും ചെയ്യുന്നില്ല എന്ന പ്രചാരണം ഒരു വശത്തു നടത്തുകയും മറുവശത്തു ഇവിടെ നടക്കുന്ന എല്ലാ വികസനപ്രവർത്തനങ്ങളൂം സംസ്ഥാനം നടത്തുന്നതാണ് എന്ന് പറയുന്നത് കണ്ണടച്ച് ഇരുട്ടാക്കലാണ്. കേരളത്തിൽ ഇപ്പോൾ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന നിരവധി പദ്ധതികളിൽ വലിയൊരു ഭാഗം കേന്ദ്രം നൽകുന്ന സഹായത്തിലൂടെയാണ്. പദ്ധതികൾക്ക് ലക്‌ഷ്യം നിശ്ചയിച്ചു അത് സമയബന്ധിതമായി പൂർത്തിയാക്കാനുള്ള ശ്രമം ഇന്ത്യയിൽ ആദ്യമായി നടപ്പാക്കുന്നത് നരേന്ദ്രമോദി നേതൃത്വം നൽകുന്ന ഗവർമെന്റാണെന്നും കേന്ദ്ര മന്ത്രി പറഞ്ഞു

പാലക്കാട് നഗരസഭ ചെയർപേഴ്സൺ പ്രമീള ശശിധരൻ , വൈസ് ചെയർമാൻ സി കൃഷ്ണകുമാർ, ബിജെപി പാലക്കാട് ജില്ലാ അധ്യക്ഷൻ അഡ്വ ഇ കൃഷ്ണദാസ് എന്നിവർ സംസാരിച്ചു

അമൃത് പദ്ധതിയുടെ കീഴിലുള്ള കൊപ്പം പ്രാഥമിക ആരോഗ്യ കേന്ദ്രം, മൂന്നു സ്‌കൂളുകളിലെ സോളാര്‍ പ്ലാന്റുകള്‍ , പാലക്കാട് നഗരത്തില്‍ സി സി ടി വി കാമറ നിരീക്ഷണം  എന്നിവയുടെ ഉദ്ഘാടനവും കല്‍മണ്ഡപം ബസ് ടെര്‍മിനല്‍ , നാലു ഫുട്ഓവര്‍ ബ്രിഡ്ജുകള്‍  എന്നിവയുടെ  ശിലാസ്ഥാപനവും വി മുരളീധരൻ നിർവഹിച്ചു.

Most Popular

Recent Comments