തിരുവനന്തപുരം തീർത്ഥപാദമണ്ഡപം പിടിച്ചെടുത്ത് സർക്കാർ അധീനതയിൽ ആക്കാൻ ഉള്ള ശ്രമത്തെ തുടർന്ന് കിഴക്കേക്കോട്ടയിൽ സംഘർഷാവസ്ഥ. നൂറുകണക്കിന് പോലീസുകാരെ വിന്യസിച്ചുകൊണ്ടുള്ള സർക്കാർനീക്കത്തെ തടഞ്ഞതിനെ തുടർന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന സമിതി അംഗം സന്ദീപ് തമ്പാനൂർ, ബിജെപി സംസ്ഥാന സമിതി അംഗം പോങ്ങുമ്മൂട് വിക്രമൻ, ചാല വാർഡ് കൗണ്സിലർ എസ്. കെ. പി. രമേഷ് എന്നീ നേതാക്കളെ അറസ്റ്റു ചെയ്ത് ഫോർട്ടുപോലീസ് സ്റ്റേഷനിൽ എത്തിച്ചു. തീർത്ഥപാദ മണ്ഡപ പരിസരത്ത് സംഘർഷാവസ്ഥ തുടരുന്നു.