ലോക് ഡൌൺ മാർഗനിർദേശങ്ങൾ സംസ്ഥാന സർക്കാർ പുറത്തിറക്കി. മെയ് എട്ടു മുതൽ 16 വരെയാണ് സംസ്ഥാനത്ത് സമ്പൂർണ ലോക്ക് ഡൌൺ പ്രഖ്യാപിച്ചിട്ടുള്ളത്.
മാർഗനിർദേശങ്ങൾ
സർക്കാർ ഓഫീസുകൾ പൂർണ്ണമായും അടച്ചിടും
ബാങ്ക്, ഇൻഷ്യറൻസ് സ്ഥാപനങ്ങൾ രാവിലെ 10 മുതൽ 1 മണി വരെ ഇടപാടുകൾ നടത്താം
പെട്രോൾ പമ്പുകൾ തുറക്കാം
പ്രൈവറ്റ് സെക്യൂരിറ്റി സർവ്വീസ് പ്രവർത്തിക്കാം
വർക്ക്ഷോപ്പുകൾ തുറക്കാം
അവശ്യ സാധനങ്ങൾ ഭക്ഷ്യ വസ്തുക്കൾ വിൽക്കുന്ന കടകൾ തുറക്കാം. രാത്രി 7.30 വരെ
പൊതു ഗതാഗതം ഉണ്ടാകില്ല
വിമാന സർവീസും ട്രെയിൻ സർവീസും ഉണ്ടാകും
ബേക്കറികൾ തുറക്കാം
റേഷൻ കടകളും തുറക്കും
ഓട്ടോ ടാക്സി അവശ്യ സേവനത്തിനു മാത്രം
സ്വകാര്യ വാഹനങ്ങൾ ക്ക് കർശന നിയന്ത്രണം
ആരാധനാലയങ്ങളിൽ പൊതു ജനങ്ങൾക്ക് പ്രവേശനം ഇല്ല