ഓക്‌സിജന്‍ വില വര്‍ധന നിരോധിച്ചതായി സംസ്ഥാന സര്‍ക്കാര്‍. ഓക്‌സിജന്‍ സിലിണ്ടറുകള്‍ പൂഴ്ത്തിവെച്ചാലോ കരിഞ്ചന്തക്ക് ശ്രമിച്ചാലോ കര്‍ശന നടപടി സ്വീകരിക്കും. മെഡിക്കല്‍ ഓക്‌സിജന്‍ സിലിണ്ടറുകള്‍ നിറക്കാന്‍ കാലതാമസം പാടില്ലെന്നും ചിഫ് സെക്രട്ടറി പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കുന്നു.
ഓക്‌സിജന്റെ പരമാവധി ലഭ്യത ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായാണ് നടപടി കൈക്കൊണ്ടത്. ഓക്‌സിജന്‍ ലഭ്യത നിരീക്ഷിക്കാനായി ഓരോ കേന്ദ്രങ്ങളിലും എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിനെ നിയോഗിക്കും. സംസ്ഥാനത്തെ മെഡിക്കല്‍ ഓക്‌സിജന്‍ നീക്കത്തിന്‍ ഗ്രീന്‍ കോറിഡോര്‍ അനുവദിച്ചുവെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.
കേരളത്തില്‍ ഇന്ന് 42,464 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഢ 24 മണിക്കൂറിനിടെ 1,55,632 സാമ്പിളുകള്‍ പരിശോധിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 27.28 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 63 മരണങ്ങള്‍ കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചു. അതോടെ ആകെ മരണം 5628 ആയി.