കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് സംസ്ഥാനത്ത് സര്‍വീസ് നടത്തുന്ന 12 പ്രധാന ട്രെയിനുകള്‍ അടക്കം 37 സര്‍വീസുകള്‍ റദ്ദാക്കി. 3 മെമു സര്‍വീസുകളും ദക്ഷിണ റെയില്‍വേ റദ്ദാക്കിയിട്ടുണ്ട്. ഈ മാസം 31 വരെയാണ് ട്രെയിനുകള്‍ റദ്ദാക്കിയത്.
പാലരുവി, വേണാട്, ചെന്നൈ-തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റ് എന്നീ സര്‍വീസുകള്‍ ഉണ്ടാകില്ല. ചെന്നൈ- തിരുവനന്തപുരം വീക്ലി, അന്ത്യോദയ, ഏറനാട്, ബാംഗ്ലൂര്‍ ഇന്റര്‍സിറ്റി, ബാനസവാടി-എറണാകുളം, മംഗലാപുരം-തിരുവനന്തപുരം, നിസാമുദ്ദീന്‍-തിരുവനന്തപുരം വീക്ലി തുടങ്ങിയ സര്‍വീസുകളും റദ്ദാക്കിയവയില്‍ ഉള്‍പ്പെടുന്നു. കോഴിക്കോട് ജനശതാബ്ദി ഉള്‍പ്പടെയുള്ള സര്‍വീസുകള്‍ തുടര്‍ന്നും സര്‍വീസ് നടത്തും. ട്രയിന്‍ റദ്ദാക്കിയതിനു സംസ്ഥാനത്തെ ലോക്ക്ഡൗണുമായി ബന്ധമില്ലെന്നും നേരത്തെ എടുത്ത തീരുമാനമാണെന്നും റെയില്‍വേ അറിയിച്ചു.
എന്നാല്‍ സംസ്ഥാനത്ത് മെയ് 8 മുതല്‍ 16 വരെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കെഎസ്ആര്‍ടിസി ഇന്നും നാളെയും കൂടുതല്‍ ദീര്‍ഘദൂര സര്‍വീസുകള്‍ നടത്തും. കര്‍ണാടക സര്‍ക്കാര്‍ അനുവദിച്ചാല്‍ അവിടെ നിന്ന് സര്‍വീസ് നടത്താനും തീരുമാനിച്ചിട്ടുണ്ട്. ബാംഗ്ലൂരില്‍ നിന്ന് സര്‍വീസ് നടത്താനായി 3 ബസുകളാണ് തയ്യാറാക്കിയിരിക്കുന്നത്.
ആശുപത്രി ജീവനക്കാര്‍ക്കും രോഗികള്‍ക്കുമായി സര്‍വീസ് നടത്താനും പ്രത്യേക കെഎസ്ആര്‍ടിസി ബസുകള്‍ തയ്യാറാക്കിയിട്ടുണ്ട്. ബന്ധപ്പെട്ട ആശുപത്രി സൂപ്രണ്ടുമാര്‍ അതാത് സ്ഥലങ്ങളിലെ യൂണിറ്റ് ഓഫീസര്‍മാരുമായി ബന്ധപ്പെട്ടാല്‍ ആവശ്യമുള്ള സര്‍വീസുകള്‍ നടത്തും. കെഎസ്ആര്‍ടിസി കണ്‍ട്രോള്‍ റൂമില്‍ ബന്ധപ്പെട്ടാലും മതിയാകും.