സംസ്ഥാനത്തിനകത്ത് സര്‍വീസ് നടത്തുന്ന 12 ട്രെയിനുകളും മൂന്ന് മെമു സര്‍വീസുകളും മെയ് 31 വരെ നിര്‍ത്തിവെച്ചതായി റയില്‍വെ അറിയിച്ചു. യാത്രക്കാരുടെ എണ്ണത്തിലുള്ള കുറവാണ് തീരുമാനത്തിന് പിന്നില്‍.
എറണാകുളം -തിരുവനന്തപുരം, കൊച്ചുവേളി-മംഗളുരു അന്ത്യോദയ, തിരുനെല്‍വേലി-പാലക്കാട് തേനരുവി, തിരുവനന്തപുരം-മംഗളുരു എക്‌സ്പ്രസ്, നാഗര്‍കോവില്‍-മംഗളുരു ഏറനാട് എക്‌സ്പ്രസ്, എറണാകുളം- ബാനസവാടി എക്‌സ്പ്രസ്, എറണാകുളം-ബംഗളുരു ഇന്റര്‍സിറ്റി, തിരുവനന്തപുരം- ഷൊര്‍ണൂര്‍ വേണാട്, തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി, പാലക്കാട് -തിരുച്ചിറപ്പിള്ളി എക്‌സപ്രസ്, തിരുവനന്തപുരം- നിസാമുദീന്‍ സ്‌പെഷ്യല്‍, ചെന്നൈ-തിരുവനന്തപുരം സൂപ്പര്‍ എന്നിവയാണ് സര്‍വീസ് നിര്‍ത്തിയ ട്രെയിനുകള്‍.