പികെ കുഞ്ഞാലിക്കുട്ടിയെ മുസ്ലിം ലിഗ് നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുത്തു. മലപ്പുറത്ത് നിന്നുള്ള ലോക്‌സഭാംഗമായിരുന്ന ഇദ്ദേഹം നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി എംപി സ്ഥാനം രാജി വെച്ചിരുന്നു. വേങ്ങരയില്‍ നിന്നാണ് നിയമസഭ തെരഞ്ഞെടുപ്പിലേക്ക് മത്സരിത്ത് ജയിച്ചത്.
എംകെ മുനീറിനെ ഉപനേതാവായും. കെപിഎ മജീദിനെ നിയമസഭ കക്ഷി സെക്രട്ടറിയായും തെരഞ്ഞെടുത്തു. സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പില്‍ കേരളത്തിലുണ്ടായ ഇടത് തരംഗത്തില്‍ യുഡിഎഫിന് കനത്ത തിരിച്ചടി നേരിട്ടപ്പോഴും മുസ്ലിം ലീഗ് മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെന്ന് മുസ്ലിം ലീഗ് നേതാവ് ഇടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.
ബിജെപിയുടെ അക്കൗണ്ട് ക്ലോസ് ചെയ്യുന്നതില്‍ പ്രധാന പങ്കുവഹിച്ചത് ലീഗാണ്. മലപ്പുറത്തെ 7 മണ്ഡലങ്ങളില്‍ ഭൂരിപക്ഷം കൂട്ടാന്‍ കഴിഞ്ഞു. മലപ്പുറത്ത് സിപിഎമ്മിന്റെ വോട്ട് ഷെയര്‍ കുറക്കാനും സാധിച്ചു. ആവശ്യമായ തിരുത്തലുകള്‍ക്ക് ലീഗ് തയ്യാറാണ്. സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളോട് ലീഗ് സഹകരിക്കുമെന്നും നേതാക്കള്‍ അറിയിച്ചു.