രാജ്യം ഉറ്റുനോക്കിയ പശ്ചിമ ബംഗാള്‍ തിരഞ്ഞെടുപ്പില്‍ മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് വീണ്ടും അധികാരത്തിലേക്ക്. 292 സീറ്റുകളിലെ ചിത്രം ഏകദേശം വ്യക്തമായതോടെയാണ് തൃണമൂലിന്റെ തേരോട്ടം ഉറപ്പിച്ചത്.
തൃണമൂല്‍ വിജയം ഉറപ്പിച്ചെങ്കിലും അവരുടെ ദീദി മമതാ ബാനര്‍ജി പിന്നിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മമതയുടെ വിശ്വസ്തനായിരുന്ന സുവേന്ദു അധികാരിയാണ് ഇവിടെ ഏഴായിരത്തില്‍ അധികം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ മുന്നുള്ളത്.
ബംഗാളിലെ അധികാരം അഭിമാനമായി കരുതിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും നേരിട്ട് പട നയിച്ചത്. ശക്തമായ പ്രചാരണമാണ് ബിജെപി നേമത്ത് നടത്തിയത്. എന്നിട്ടും നൂറില്‍ താഴെ സീറ്റിലേക്ക് മാത്രമാണ് ബിജെപി നയിക്കുന്ന എന്‍ഡിഎക്ക് എത്താനായത്. ഇതോടെ മോദിയുടേയും അമിത് ഷായുടേയും വ്യക്തിപരമായ പരാജയമായി ബംഗാള്‍ മാറും.