തൃത്താലയിലെ അങ്കത്തില്‍ പരാജയം സമ്മതിച്ച് കോണ്‍ഗ്രസിലെ വി ടി ബല്‍റാം. അവസാന റൗണ്ടില്‍ എം ബി രാജേഷ് മുന്നേറിയപ്പോഴാണ് പരാജയം സമ്മതിച്ച് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടത്.
തുടക്കം മുതല്‍ മുന്നിലായിരുന്നു ബല്‍റാം. വോട്ടെണ്ണലിന്റെ അവസാന റൗണ്ടുകളില്‍ എണ്ണിയത് സിപിഎം ശക്തികേന്ദ്രങ്ങളായിരുന്നു. ഇതോടെയാണ് ബല്‍റാം തോല്‍വി സമ്മതിച്ചത്.