കേരള നിയമസഭ തെരഞ്ഞെടുപ്പിന്റെ ആദ്യ ഫല സൂചകങ്ങള്‍ പുറത്തുവരുമ്പോള്‍ കോഴിക്കോട് ജില്ലയിലെ ബാലുശേരി നിയോജക മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും ചലച്ചിത്ര നടനുമായ ധര്‍മജന്‍ ബോള്‍ഗാട്ടി ലീഡ് ചെയ്യുന്നു.
കോഴിക്കോട് ജില്ലയിലെ ആദ്യ ഫല സൂചകനകള്‍ പരിശോധിക്കുമ്പോള്‍ 7 നിയോജകമണ്ഡലങ്ങളില്‍ ഇടതുമുന്നണിയും 4 നിയോജകമണ്ഡലങ്ങളില്‍ യുഡിഎഫും കോഴിക്കോട് സൗത്തില്‍ എല്‍ഡിഎ സ്ഥാനാര്‍ത്ഥി നവ്യ ഹരിദാസും മുന്നേറുന്നു.
അതേസമയം വടകര നിയോജക മണ്ഡലത്തില്‍ കെകെ രമയുടെ ലീഡ് നില ആയിരം കടന്നു. മനയത്ത് ചന്ദ്രനാണ് ഇവിടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. എം രാജേഷ് കുമാറാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി ഇത്തവണ മത്സരിച്ചത്.
ഇടുക്കി ജില്ലയിലെ ഉടുമ്പന്‍ചോലയില്‍ എല്‍ഡിഎഫിന്റെ എംഎം മണി മുന്നില്‍. 1200 വോട്ടുകള്‍ക്കാണ് മണി മുന്നില്‍ നില്‍ക്കുന്നത്. യുഡിഎഫിന്റെ ഇഎം അഗസ്തിയാണ് തൊട്ടുപിന്നില്‍ നില്‍ക്കുന്നത്. എന്‍ഡിഎ സ്ഥാനാര്‍ത്ഥി സന്തോഷ് മാധവനും മത്സരരംഗത്തുണ്ട്. ഇടുക്കിയില്‍ ശക്തമായ മത്സരം നടക്കുന്ന മണ്ഡലങ്ങളിലൊന്നാണ് ഉടുമ്പന്‍ചോല.