വോട്ടെണ്ണല്‍ ആദ്യ മണിക്കൂര്‍ പിന്നിടുമ്പോള്‍ തൃത്താലയില്‍ ലീഡ് പിടിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥിയും സിറ്റിങ് എംഎല്‍എയുമായ അഡ്വ വിടി ബല്‍റാം. 15 വോട്ടുകള്‍ക്കാണ് ബല്‍റാം മുന്നിട്ട് നില്‍ക്കുന്നത്. ഷൊര്‍ണൂരില്‍ എല്‍ഡിഎഫിന്റെ പി മ്മിക്കുട്ടിയും 44 വോട്ടുകളുമായി മുന്നില്‍ തന്നെയാണ്. അതേസമയം കോങ്ങാട് എല്‍ഡിഎഫിന്റെ കെ ശാന്തകുമാരി മുന്നില്‍ നില്‍ക്കുന്നു.
മണ്ണാര്‍ക്കാട് യുഡിഎഫിന്റെ എന്‍ ഷംസുദ്ദീനാണ് മുന്നില്‍. മലമ്പുഴയില്‍ എല്‍ഡിഎഫിന്റെ എ പ്രഭാകരന്‍ ലീഡ് ഉയര്‍ത്തി മുന്നോട്ട്. ഇദ്ദേഹത്തിന്റെ ലീഡ് ആയിരം വോട്ട് കഴിഞ്ഞു. എല്‍ഡിഎഫിന്റെ കെഡി പ്രസന്നനാണ് ആലത്തൂരില്‍ ലീഡ് ചെയ്യുന്നത്.
അതെസമയം കേരളത്തില്‍ 140 മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് 80 മണ്ഡലങ്ങളിലും യുഡിഎഫ് 58 മണ്ഡലങ്ങളിലും മുന്നേറുന്നു. അഞ്ച് സീറ്റുകള്‍ വരെ ലഭിച്ചേക്കാമെന്ന പ്രതീക്ഷകളെല്ലാം വിഫലമായെങ്കിലും ഒരു സീറ്റില്‍ മുന്നേറി എന്‍ഡിഎയും ഫലത്തില്‍ ഇടംപിടിച്ചിട്ടുണ്ട്.