നേമത്ത് ഇഞ്ചോടിഞ്ച് പോരാട്ടം. ലീഡ് നില മാറി മറിയുന്ന സ്ഥിതി വിശേഷമാണ് നേമത്ത് കാണാന്‍ സാധിക്കുന്നത്. ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരനും ഇടതുമുന്നണി സ്ഥാനാര്‍ത്ഥി വി ശിവന്‍കുട്ടിയും തമ്മില്‍ പോരാട്ടം മുറുകുന്ന കാഴ്ച. ആദ്യം ലീഡ് ഉയര്‍ത്തിയ കുമ്മനം പിന്നീട് പുറകിലാകുന്ന അവസ്ഥ. വി ശിവന്‍കുട്ടി ലീഡ് ഉയര്‍ത്തി കുറച്ച് നേരം കഴിയുമ്പോഴേക്കും കുമ്മനം വീണ്ടും ലീഡ് കയറി മുന്നോട്ട്. ഒടുവിലത്തെ ഫലം വരുമ്പോള്‍ കുമ്മനം രാജശേഖരന്‍ 215 വോട്ടുകള്‍ മുന്നില്‍ നില്‍ക്കുന്ന കാഴ്ചയാണ് കാണാനാകുന്നത്. ബിജെപിയുടെ ഏക സിറ്റിങ് സീറ്റായ നേമത്ത് കുമ്മനം ജയിക്കുമോ ? താമര വീണ്ടും കേരളത്തില്‍ വിരിയുമോ എന്ന് ഉറ്റുനോക്കുകയാണ് ജനം.
തിരുവനന്തപുരത്തെ ഫല സൂചക
വര്‍ക്കല- എല്‍ഡിഎഫ്
ആറ്റിങ്ങല്‍- എല്‍ഡിഎഫ്
ചിറയിന്‍കീഴ്- എല്‍ഡിഎഫ്
നെടുമങ്ങാട്- യുഡിഎഫ്
വാമനപുരം-എല്‍ഡിഎഫ്
കഴക്കൂട്ടം-എല്‍ഡിഎഫ്
വട്ടിയൂര്‍ക്കാവ്-എല്‍ഡിഎഫ്
തിരുവനന്തപുരം-യുഡിഎഫ്