തവനൂരില്‍ കെടി ജലീല്‍ മുന്നേറുന്നു

0

തവനൂരില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രിസ്ഥാനം രാജി വെച്ച എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെടി ജലീലിന് ലീഡ്. 26 വോട്ടുകള്‍ക്കാണ് ജലീല്‍ മുന്നിട്ട് നില്‍ക്കുന്നത്. തപാല്‍ വോട്ടുകള്‍ എണ്ണുമ്പോഴാണ് ഈ നേട്ടം. നിലമ്പൂരില്‍ എല്‍ഡിഎഫിന്റെ പിവി അന്‍വറും മുന്നിലാണ്.

പെരിന്തല്‍മണ്ണയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെപി മുസ്തഫ ലീഡ് ചെയ്യുന്നു. വേങ്ങരയില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി പികെ കുഞ്ഞാലിക്കുട്ടി 47 വോട്ടുകള്‍ക്ക് മുന്നില്‍. മങ്കടയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ടികെ റഷീദലിക്കാണ് ലീഡ്.

പൊന്നാനിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി നന്ദകുമാര്‍ 36 വോട്ടുകള്‍ക്ക് മുന്നിട്ട് നില്‍ക്കുന്നു. മലപ്പുറത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി പി ഉബൈദുള്ളയും ലീഡ് ചെയ്യുന്നു. 37 വോട്ടുകള്‍ക്കാണ് ലീഡ്. വടകരയില്‍ ആര്‍എംപി നേതാവ് കെകെ രമക്ക് ലീഡ്.

എല്ലാ മുന്നണികളും നേതാക്കളും വളരെയധികം പ്രതീക്ഷയിലാണ് കാത്തിരിക്കുന്നത്. 140 മണ്ഡലങ്ങളിലായി ഏപ്രില്‍ 6ന് നടന്ന വോട്ടെടുപ്പിന്റെ ഫലം ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ അറിയാനുള്ള ആകാംക്ഷയിലാണ് ജനങ്ങളും സ്ഥാനാര്‍ത്ഥികളും. പോസ്റ്റല്‍ വോട്ടൊഴികെ 74.06 ശതമാനമായിരുന്നു ഇത്തവണത്തെ പോളിങ്.