ശബരിമല പ്രതിഫലിക്കില്ല; മികച്ച വിജയം കരസ്ഥമാക്കുമെന്ന് കടകംപള്ളി

0

തിരുവനന്തപുരം കഴക്കൂട്ടം മണ്ഡലത്തില്‍ ഇടത് മുന്നണിക്ക് മികച്ച വിജയം നേടാന്‍ കഴിയുമെന്ന് മന്ത്രി കടകം പള്ളി സുരേന്ദ്രന്‍. മണ്ഡലത്തിലെ ജനങ്ങളുടേയും ആത്മവിശ്വാസം അതുതന്നെയാണ്. ജനങ്ങള്‍ തുടര്‍ഭരണം ആഗ്രഹിക്കുന്നു. കഴിഞ്ഞ തവണത്തേക്കാള്‍ ഇത്തവണ വിജയം കൂടുതല്‍ സുഗമമാണെന്നും കടകംപള്ളി വ്യക്തമാക്കി.

ശബരിമല സ്ത്രീ പ്രവേശന വിഷയം പ്രധാന ചര്‍ച്ചയാക്കാനായി എതിരാളികള്‍ ശ്രമിച്ചു. എന്നാല്‍ ശബരിമല മണ്ഡലത്തില്‍ വിലപ്പോയിട്ടില്ല. ശബരിമല വിഷയം ഏറ്റവും കൂടുതല്‍ ഉയര്‍ത്തിയത് കഴക്കൂട്ടത്തായിരുന്നുവെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.