വോട്ടണ്ണല്‍; കോഴിക്കോട് നിരോധനാജ്ഞ

0

കോഴിക്കോട് ജില്ലയിലെ റൂറല്‍ പൊലീസ് പരിധിയില്‍ വരുന്ന പ്രദേശങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. വോട്ടെണ്ണല്‍ ദിനത്തില്‍ ക്രമസമാധാന പ്രശ്‌നങ്ങള്‍ തടയുന്നതിനും കോവിഡ് വ്യാപനം തടയുന്നതിനുമായി ഇന്ന് വൈകീട്ട് 6 മുതല്‍ 7 ദിവസത്തേക്കാണ് ജില്ല കളക്ടര്‍ സാംബശിവ റാവു നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

റൂറല്‍ പരിധിയില്‍ കൗണ്ടിംഗ് സെന്ററുകളുടെ ഒരു കിലോമീറ്റര്‍ പരിധിയില്‍ യാതൊരുവിധ ആള്‍ക്കൂട്ടങ്ങളോ കടകളോ തുറക്കാനായി പാടില്ല. ഡ്ൂട്ടിയിലുള്ള ഉദ്യോഗസ്ഥരല്ലാത്തവര്‍ക്ക് കൗണ്ടിംഗ് സെന്ററുകളുടെ ഒരു കിലോമീറ്റര്‍ പരിധിയിലേക്ക് പ്രവേശനമുണ്ടായിരിക്കില്ല.

ബൈക്ക് റാലി, ഡിജെ തുടങ്ങി യാതൊരുവിധത്തിലുമുള്ള ആഹ്ലാദ പ്രകടനങ്ങളും നടത്താന്‍ പാടില്ല. കണ്ടെയ്‌മെന്റ്, ക്രിട്ടിക്കല്‍ കണ്ടെയ്‌മെന്റ് സോണുകളിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതലുള്ള തദ്ദേശ സ്വയംഭരണ സ്ഥാപന പരിധികളിലും കര്‍ശന നിന്ത്രണമുണ്ടാകും.

പാര്‍ട്ടി ഓഫീസുകളിലും ആള്‍ക്കൂട്ടങ്ങള്‍ അനുവദിക്കില്ല. അവശ്യ സര്‍വീസുകള്‍ അടക്കമുള്ള സ്ഥാപനങ്ങള്‍ വോട്ടെണ്ണല്‍ കേന്ദ്രങ്ങളുടെ ഒരു കിലോമീറ്റര്‍ പരിധിയില്‍ തുറക്കരുതെന്നാണ് നിര്‍ദ്ദേശം. പടക്കം, മധുരവിതരണം എന്നിവയും ഒഴിവാക്കിയിട്ടുണ്ട്. ഇവക്ഷന്‍ റിസള്‍ട്ട് എല്‍ഇഡി വാളില്‍ പ്രദര്‍ശിപ്പിക്കാനും പാടില്ല.

5ല്‍ കൂടുതല്‍ ആളുകളുടെ യോഗമോ മറ്റു പരിപാടികളോ നടത്തുന്നതും ആയുധങ്ങള്‍ കൈവശം വെക്കുന്നതും നിരോധിച്ചിരിക്കുകയാണ്. നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ജില്ല കളക്ടര്‍ അറിയിച്ചു.