ആര്‍ടിപിസിആര്‍ ടെസ്റ്റുകള്‍ നിര്‍ത്തി സ്വകാര്യ ലാബുകള്‍

0

സംസ്ഥാനത്ത് ആര്‍ടിപിസിആര്‍ ടെസ്റ്റുകള്‍ നിര്‍ത്തിവെച്ച് സ്വകാര്യ ലാബുകള്‍. ടെസ്റ്റ് നിരക്ക് 500 രൂപയാക്കി ഉത്തരവ് ഇറക്കിയതിന് പിന്നാലെയാണ് പ്രതിഷേധ സൂചകമായി പരിശോധന നിര്‍ത്തിവെച്ചത്. 1700 രൂപയായിരുന്ന നിരക്ക് ഇന്നലെയാണ് 500 ആക്കി കുറച്ചത്.

കുറഞ്ഞത് 1500 രൂപ ആക്കിയില്ലെങ്കില്‍ പരിശോധന നടത്താനാവില്ലെന്ന് സ്വകാര്യ ലാബുകളുടെ കണ്‍സോര്‍ഷ്യം അറിയിച്ചു. ഇതിനായി കോടതിയെ സമീപിക്കാനും ആലോചനയുണ്ട്. 500 രൂപയ്ക്ക് ഒരു കാരണവശാലും പരിശോധന നടത്താന്‍ കഴിയില്ല. സര്‍ക്കാര്‍ ഉത്തരവ് അംഗീകരിക്കാനാവില്ല. സ്വകാര്യ മേഖല പരിശോധന നിര്‍ത്തിവെച്ചാല്‍ സംസ്ഥാനത്തെ കോവിഡ് പരിശോധന പ്രതിസന്ധിയിലാവും.