മാധ്യമങ്ങള്‍ നടത്തിയത് തട്ടിക്കൂട്ട് സര്‍വ്വേകള്‍: പ്രതിപക്ഷ നേതാവ്

0

സംസ്ഥാനത്ത് ഒരു കൂട്ടം മാധ്യമങ്ങള്‍ നടത്തിയത് തട്ടിക്കൂട്ട് സര്‍വ്വേകളാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടെ ഒരു വിഭാഗം മാധ്യമങ്ങള്‍ യുഡിഎഫിനെതിരായാണ് പ്രവര്‍ത്തിച്ചത്.

ശാസ്ത്രീയമായ അടിത്തറയോ രാഷ്ട്രീയമായ വിശകലനോ ഇല്ലാതെയാണ് പല മാധ്യമങ്ങള്‍ തട്ടിക്കൂട്ട് സര്‍വേകള്‍ നടത്തിയത്. അതുകൊണ്ടാണ് ഒരു ചാനലില്‍ വിജയിക്കുമെന്ന് പറഞ്ഞ സ്ഥാനാര്‍ഥി മറ്റൊരു ചാനലില്‍ തോല്‍ക്കും എന്ന് പറയുന്നത്. 120 സീറ്റ് വരെ എല്‍ഡിഎഫിന് ലഭിക്കും എന്ന് പറഞ്ഞ സര്‍വേയും ഉണ്ട്.
അടുത്ത സര്‍ക്കാര്‍ യുഡിഎഫിന്റേതാണ് എന്നതില്‍ തങ്ങള്‍ക്ക് സംശയമില്ല. പല തരത്തിലുള്ള വിശകലനം നടത്തിയ ശേഷമാണ് ഇത് പറയുന്നത്. അതിനാല്‍ ഒരു വിധ തളര്‍ച്ചയും യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് ആവശ്യമില്ല.

എല്ലാ യുഡിഎഫ് സ്ഥാനാര്‍ഥികളും വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ ഉണ്ടാകണം. പല തരത്തിലുള്ള തട്ടിപ്പുകള്‍ക്കും സാധ്യതയുണ്ട്. അതിനാല്‍ സ്ഥാനാര്‍ഥികളും പോളിംഗ് ഏജന്റുമാരും ജാഗരൂകരാകണം എ്ന്നും രമേശ് ചെന്നിത്തല പറഞ്ഞു.