സൂര്യന്‍ അസ്തമിക്കാത്ത രാജ്യങ്ങള്‍

0

സൂര്യന്‍ അസ്തമിച്ചില്ലെങ്കില്‍ എന്ന് പലപ്പോഴും ആഗ്രഹിക്കുന്നവരാണ് നമ്മളില്‍ പലരും. അതുപോലെ തന്നെ നേരെ വെളുക്കാതിരുന്നെങ്കില്‍ എന്നും ആഗ്രഹിക്കാറുണ്ട്. എന്നാല്‍ സൂര്യന്‍ അസ്തമിക്കാതെ അനുഗ്രഹിക്കുന്ന രാജ്യങ്ങളെ ഒന്നു പരിചയപ്പെടാം.

നോര്‍വെ.. പാതിരാ സൂര്യന്റെ നാട് എന്നാണ് നോര്‍വെ പൊതുവെ അറിയപ്പെടുന്നത്. മെയ് അവസാനം മുതല്‍ ജൂലൈ അവസാനം വരെ നോര്‍വെയില്‍ സൂര്യാസ്തമനം എന്നത് പേരിന് മാത്രമാണ്. 20 മണിക്കൂറാണ് പകല്‍.

ഫിന്‍ലൻ്റ്..വേനലില്‍ 73 മണിക്കൂര്‍ വരെയൊക്കെ ഇവിടെ പകല്‍. മഞ്ഞുകാലത്ത് സൂര്യനെ കാണാനും പറ്റില്ല.

സ്വീഡന്‍…അര്‍ധരാത്രി വരെ സൂര്യ വെളിച്ചം ലഭിക്കുന്ന രാജ്യമാണ് സ്വീഡന്‍. ചെറിയ ഇരുള്‍ വന്നാലും മൂന്നോ നാലോ മണിക്കൂറുകള്‍ക്കകം സൂര്യ രശ്മികള്‍ വീണ്ടും എത്തും. ആറുമാസം ഇങ്ങനെയാകും സ്വീഡനിലെ അവസ്ഥ.

അലാസ്‌ക്ക…മെയ് അവസാനം മുതല്‍ ജൂലൈ അവസാനം വരെ സൂര്യന്‍ അസ്തമിക്കാത്ത രാജ്യമാണ് അലാസ്‌ക്ക. അര്‍ധരാത്രി 12.30 ആവുമ്പോഴാണ് സൂര്യാസ്തമനം എന്നതിലേക്ക് കടക്കുന്നത്. അതും ഇരുട്ടില്ലാതെ.

ഐസ് ലൻ്റ്… പൂര്‍ണമായ സൂര്യാസ്തമനം ഇല്ലാത്ത രാജ്യമാണ് ഐസ് ലൻ്റ്. യൂറോപ്പിലെ ഏറ്റവും വലിയ ദ്വീപ് രാജ്യമായ ഈ രാജ്യത്ത് മൂന്ന്മാസം ഇരുട്ടുണ്ടാവില്ല. മെയ് മുതല്‍ ജൂലൈ വരെയാണ് ഇത്. ആര്‍ക്ടിക്ക് പ്രദേശത്തെ ഈ രാജ്യത്ത് അര്‍ധരാത്രി പേരിന് അസ്തമിക്കുന്ന സൂര്യന്‍ മൂന്ന് മണിയോടെ തന്നെ ഉദിച്ചുയരും.

കാനഡ …വേനല്‍ക്കാലത്ത് തുടര്‍ച്ചയായ 50 ദിവസം സൂര്യന്‍ അസ്തമിക്കില്ല എന്ന പ്രത്യേകതയാണ് കാനഡയ്ക്ക്. വര്‍ഷം മുഴുവന്‍ മഞ്ഞ് മൂടിക്കിടക്കുന്ന പ്രദേശങ്ങളും ഇവിടുണ്ട്.