ആരാധനലായങ്ങളില്‍ 50 പേര്‍ എന്നുള്ളത് സൗകര്യത്തിനനുസരിച്ച് കുറക്കണം: മുഖ്യമന്ത്രി

0

ആരാധനലായങ്ങളില്‍ പരമാവധി 50 പേര്‍ എന്നുള്ള നിബന്ധന സൗകര്യങ്ങള്‍ക്കനുസരിച്ച് കുറക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 50 പേര്‍ എന്നത് വലിയ സൗകര്യങ്ങളുള്ള ഇടങ്ങളില്‍ നടപ്പിലാക്കേണ്ട നിബന്ധനയാണ്. സൗകര്യങ്ങള്‍ കുറവുള്ള സ്ഥലങ്ങളില്‍ അതിനനുസരിച്ച് ആളുകളുടെ എണ്ണം കുറക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൊവിഡ് ഇതര രോഗങ്ങള്‍ക്കുള്ള ചികിത്സ ഉറപ്പാക്കാന്‍ ജാഗ്രത കാണിക്കണം. സ്റ്റാഫിന്റെ അഭാവം കൊവിഡ് പ്രതിരോധത്തിന് തടസമാകരുതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ജില്ലകളില്‍ ലോക്ക്ഡൗണ്‍ പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തെ കൊവിഡ് പ്രതിസന്ധി വളരെ രൂക്ഷമായിരിക്കുകയാണ്. രോഗം വല്ലാതെ വര്‍ധിക്കുന്ന ജില്ലകള്‍ പൂര്‍ണമായും ലോക്ക്ഡൗണ്‍ ചെയ്യാനാണ് ആലോചിക്കുന്നത്. നാലാം തിയതി മുതല്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ക്കശമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.