സംസ്ഥാനത്ത് ഇന്ന് 37191 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി. ഒന്നര ലക്ഷം പേരില്‍ നടത്തിയ പരിശോധനയിലാണ് രോഗികളെ കണ്ടെത്തിയത്.
നിലവില്‍ സംസ്ഥാനത്തെ അവസ്ഥ ഗുരുതരമാണ്. അതിനാല്‍ നടപടികള്‍ കൂടുതല്‍ കര്‍ശനമാക്കുകയാണ്. സംസ്ഥാന കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ അവശ്യ സര്‍വീസിന് വേണ്ടി മാത്രമാകും പ്രവര്‍ത്തിക്കുക. ഹോട്ടലുകളില്‍ പാര്‍സല്‍ മാത്രമേ അനുവദിക്കാനാകൂ.





































