സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യത; ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

0

സംസ്ഥാനത്ത് പല ജില്ലകളിലും ശക്തമായ മാഴക്ക് സാധ്യത. പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളില്‍ കാലാവസ്ഥ നിരീക്ഷണ വകുപ്പ് യെല്ലോ അലെര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ വയനാട്ടിലും മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴക്കുമായിരിക്കും സാധ്യത. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദ്ദേശം നല്‍കി. നാളെ രാത്രി വരെ കൊല്ലം, ആലപ്പുഴ, കൊച്ചി, പൊന്നാനി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് തീരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും ഉയര്‍ന്ന തിലമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പുലര്‍ത്തണം. അതെസമയം, ആഴക്കടല്‍ മത്സ്യബന്ധനത്തിന് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടില്ല.